Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 11:13 IST
Share News :
പയ്യോളി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-2024 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മേപ്പയൂർ, കീഴരിയൂർ തിക്കോടി തുറയൂർ എന്നീ പഞ്ചായത്തുകളെ അനുമോദിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു
.
വൈസ് പ്രസിഡന്റ് പി. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ , ലീന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. ബാലൻ എന്നിവരും മേപ്പയൂർ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് എൻ.പി. ശോഭ,കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ടീച്ചർ, തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരീഷ്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഷീദ നടുക്കാട്ടിൽ , എ.പി.രമ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജോബി സാലസ് സ്വാഗതവും
ബ്ലോക്ക് ജോയിന്റ് ബി ഡി ഒ ശിവകുമാർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.