Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 19:17 IST
Share News :
പൊലിമ പുതുക്കാട്, ഉല്‍പ്പന്നങ്ങളുടെ കൈമാറ്റവുംഅയല്‍ക്കൂട്ടങ്ങള്‍്ക്കുള്ള പുരസ്‌കാര വിതരണവും നടന്നു
പുതുക്കാട്: ആറാം ഘട്ടം വിളവെടുത്ത ഉല്‍പ്പന്നങ്ങളുടെ കൈമാറ്റവും മികച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ.ചടങ്ങിന്റെ ഉത്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ആമ്പല്ലൂര്‍ വെച്ച് നടന്ന ചടങ്ങില്‍ അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ സുന്ദരി മോഹന്‍ദാസ് (തൃക്കൂര്‍), കലാ പ്രിയ സുരേഷ്, ( വരന്തരപ്പിള്ളി), ജനപ്രതിനിധികളായ ഭാഗ്യവതി ചന്ദ്രന്‍, ടെസ്സി വില്‍സണ്‍, പ്രിന്‍സി ഡേവീസ് ,ജിജോ ജോണ്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ സുരേഷ് സി.ബി (വട്ടണാത്ര ടഇആ),വര്‍ഗ്ഗീസ് ആന്റണി (ആമ്പല്ലൂര്‍ ടഇആ), എന്നിവര്‍ 'സംബന്ധിച്ചു. കൃഷി അസി ഡയറക്ടര്‍ ഡോ: സ്വപ്ന.എസ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ദീപ 'റിപ്പോര്‍ട്ട് അവതരിപ്പിച്ചു കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു അളഗപ്പനഗര്‍ പഞ്ചായത്ത് സെക്രട്ടറി സുഭാഷ് പി.ബി നന്ദി പ്രകാശിപ്പിച്ചു പുതുക്കാട് മണ്ഡലത്തിലെ പൊലിമ പദ്ധതിയുടെ ഭാഗമായ മികച്ച അയല്‍ക്കൂട്ടത്തിനുള്ള പുരസ്‌കാരം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കൈരളി അയല്‍ക്കൂട്ടം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ജീവഅയല്‍ക്കൂട്ടവും (അളഗപ്പനഗര്‍ പഞ്ചായത്ത്), മൂന്നാം സ്ഥാനം പ്രതിഭ അയല്‍ക്കൂട്ടം (നെന്‍മണിക്കര പഞ്ചായത്ത്) എന്നിവരും കരസ്ഥമാക്കി. ഗ്രാമ പഞ്ചായത്തുകളിലേയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു വിവിധ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.