Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2024 10:44 IST
Share News :
സൗദി ജയിലില്‍കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന് തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെകുടുംബം കോടതിയെ അറിയിച്ചു.
മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും, അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്. നേരത്തെ അപേക്ഷ നല്‍കിയിരുന്നു. മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്കാന്. തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ.കുടുംബവും അഭിഭാഷകന്‍മുഖേന, കോടതിയെഅറിയിച്ചു.
തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി, ഇന്ത്യന്‍ എംബസി പ്രതിനിധിയും, നിയമസഹായ സമിതിപ്രതിനിധികളും,
ഇന്ന് സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്സ്വരൂപിച്ച 34 കോടി രൂപ, സൗദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് ആക്കൌണ്ടിലേക്ക് പണംഎത്തിക്കാനാണ് ശ്രമം.
അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സൗദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കനാകും.
Follow us on :
Tags:
More in Related News
Please select your location.