Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭക്ഷ്യസുരക്ഷാ കമ്മീഷൻ ജില്ലയിലെ ഗോത്രവർഗ മേഖലകളിൽ സന്ദർശനം നടത്തി

17 Jan 2025 09:21 IST

Jithu Vijay

Share News :

നിലമ്പൂർ :  മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ പോത്തുകല്ല്, മമ്പാട് പഞ്ചായത്തുകളിലെ ഒൻപതു ഗോത്രവർഗ്ഗ നഗറുകളിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ സന്ദർശനം നടത്തി. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ ഡോ.ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായാണ് സന്ദർശനം നടന്നത്. 

 

പോത്തുകൽ പഞ്ചായത്തിലെ കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, ഇരുട്ടുകുത്തി, വീട്ടിക്കുന്ന്, മുണ്ടൻതോട് എന്നിങ്ങനെയുള്ള മേഖലകളിലായിരുന്നു സന്ദർശനം. 

റേഷൻ കാർഡില്ലാത്ത ഇരുട്ടുകുത്തിയിലെ എട്ടു കുടുംബങ്ങൾക്ക് കാർഡ് ലഭ്യമാക്കാനും സഞ്ചരിക്കുന്ന പൊതുവിതരണ സംവിധാനം ഏർപ്പെടുത്താനും കമ്മീഷൻ പൊതുവിതരണ വകുപ്പിന് നിർദേശം നൽകി. 


ഇരുട്ടുകുത്തിയിലെ മോഡൽ പ്രീ സ്‍കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ പട്ടികവർഗ്ഗ വകുപ്പിനെ ചുമതലപ്പെടുത്തി.


മുണ്ടൻതോട് 84-ാം നമ്പർ അങ്കണവാടിയിൽ നിന്ന് കാലാവധി കഴിഞ്ഞ നിലക്കടല, ഗോതമ്പ് നുറുക്ക് എന്നിവ കണ്ടെത്തിയതിൽ വനിതാ ശിശുവികസന വകുപ്പിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. 


 സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മുൻ അംഗം വി.രമേശൻ, പൊതുവിതരണം, വനിതാശിശു വികസനം , പട്ടിക വർഗ്ഗ വികസനം, വനം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ,പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസൻ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ കമ്മീഷനെ അനുഗമിച്ചു.

Follow us on :

More in Related News