Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദേശ തൊഴില്‍ത്തട്ടിപ്പ്: ഉദ്യോഗാര്‍ഥികള്‍ ജാഗ്രതൈ..

06 Nov 2024 12:19 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: വിദേശ തൊഴില്‍ത്തട്ടിപ്പിനിരയാവുന്നതൊഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്മീഷന്‍ ഇടപെടുമെന്നും, യുവതയുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ അദാലത്തില്‍ ആകെ ഇരുപത് പരാതികളാണ് പരിഗണിച്ചത്. പതിന്നൊന്ന് പരാതികള്‍ തീര്‍പ്പാക്കി. ഒന്‍പത് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി മൂന്ന് പരാതികള്‍ ലഭിച്ചു. അദാലത്തില്‍ കമ്മീഷന്‍ അംഗം പി.സിവിജിത, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സെന്റ്, ജില്ലാ കോഡിനേറ്റര്‍ ജോമോന്‍ പൊടിപാറ എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News