Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർജുനായി ​ഗം​ഗാവലി പുഴയിലെ അടിത്തട്ടിലിറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപ സംഘവും

28 Jul 2024 11:44 IST

Jithu Vijay

Share News :

അങ്കോല: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി ​ഗം​ഗാവലി പുഴയിലെ അടിത്തട്ടിലിറങ്ങി പരിശോധിക്കാൻ പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘമായ ഈശ്വർ മാൽപ സംഘവും. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. ഈ സംഘത്തിൽ നിന്നുള്ളവരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തുന്നത്.

മാൽപെയിലെ പ്രാദേശിക മത്സ്യ തൊഴിലാളികൾ കൂടിയാണ് ഈശ്വർ മാൽപെ സംഘം. നാവിക സേനക്ക് പോലും അസാധ്യമായ പലയിടത്തും ഇവർ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മിനിറ്റ് വരെ ശ്വാസം പിടിച്ച് വെള്ളത്തിനടിയിൽ തുടരാനുള്ള ശേഷിയാണ് മാൽപ്പെയുടെ പ്രധാന കരുത്ത്. ഓക്സിജൻ കിറ്റ് പോലുമില്ലാതെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്നത് ഈ സിദ്ധിയാണ്.

സ്വന്തം റിസ്കിൽ നദിയിൽ ഇറങ്ങാമെന്ന് അറിയിച്ച് ഇവർ മുന്നോട്ടുവരികയായിരുന്നു. പ്രദേശത്തെ നദിയുടെ സ്വഭാവത്തേക്കുറിച്ച് ഇവർക്ക് കൂടുതൽ ധാരണയുണ്ടാകുമെന്ന കണക്കൂകൂട്ടലിൽ കാർവാർ എസ്.പിയാണ് ഇവരെ രക്ഷാപ്രവർത്തനത്തനത്തിനായി ക്ഷണിച്ചത്. 


മത്സ്യബന്ധന വള്ളങ്ങൾക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കുന്ന ജോലിയാണ് ഈശ്വർ മാൽപ്പെയ്ക്ക്. വയസ് 45. മുങ്ങാനും തപ്പാനുമൊന്നും അക്കാഡമിക് ക്വാളിഫിക്കേഷൻ നേടിയ ആളല്ല, അടുത്ത കാലത്തു നേടിയ സ്കൂബ ഡൈവിങ്ങിലെ പ്രത്യേക പരിശീലനം ഒഴികെ. അതിലുപരി, പുഴയെ കര പോലെ കണ്ടും തൊട്ടും തുഴഞ്ഞും അനുഭവിച്ചറിഞ്ഞാണ് ഈശ്വർ മാൽപ്പെ ജലം കൊണ്ടു മുറിവേറ്റവർക്കു കാവലാകാനിറങ്ങുന്നത്.

ജീവന്‍റെ പിടപ്പുകൾ തേടി ആഴക്കയങ്ങളിലേക്ക് എടുത്തുചാടുന്നത് പണവും പ്രശസ്തിയും മോഹിച്ചുമല്ല. മാൽപ്പെ ബീച്ചിനടുത്ത് അമ്മയും ഭാര്യയും മൂന്നു മക്കളുമായാണ് ഈശ്വർ മാൽപ്പെ താമസിക്കുന്നത്. മൂന്നു മക്കളും ജന്മനാ ശാരീരിക പരിമിതിയുള്ളവർ.



അതേസമയം ഷിരൂരിൽ മണ്ണിന് അടിയിൽപ്പെട്ട അർജുനുവേണ്ടി നടത്തുന്ന തിരച്ചിൽ ദുഷ്കരമെന്ന് കുന്ദാപുരത്തുനിന്നുള്ള മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെ. പുഴയുടെ അടിയിൽ ഒട്ടും കാഴ്ചയില്ല. 12.6 നോട്ടുവരെയാണ് അടിയൊഴുക്ക്. സ്വന്തം റിസ്കിലാണ് പുഴയിൽ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം ആറുതവണ മുങ്ങിത്തപ്പി. എന്റെ ജീവൻ ഞാൻ നോക്കിക്കോളാമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർക്ക് ഒപ്പിട്ടുകൊടുത്ത് സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നത്. അർജുൻ അവിടെയുണ്ടെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ. കൈകൊണ്ട് തൊട്ടുനോക്കിയാണ് സാധനങ്ങൾ പലതും തിരിച്ചറിയുന്നതെന്നും ഈശ്വർ മാൽപെ പറഞ്ഞു. പുഴയുടെ അടിത്തട്ടത്തിൽ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തിൽ തട്ടി. മൂന്ന് പോയിന്റിൽ തപ്പി. ഇളകിയ മണ്ണാണ് അടിയിൽ ഉള്ളത്. പുഴയുടെ അടിയിൽ വൈദ്യുതി കമ്പികളുണ്ട്, അത് മാറ്റി ഇന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow us on :

More in Related News