Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Mar 2025 17:55 IST
Share News :
മലപ്പുറം : മലപ്പുറം തേഞ്ഞിപ്പലത്ത് ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച 16000 ലിറ്റർ ഡീസല്‍ പോലീസ് പിടികൂടി. ഇന്ധനം മാറ്റാനുള്ള അത്യാധുനിക പമ്പിംഗ്
യൂണിറ്റുകളും പിടിച്ചെടുത്തു. ജനവാസ മേഖലയിലാണ് യാതൊരു സുരക്ഷയും കൂടാതെ ഇന്ധനം സൂക്ഷിച്ചിരുന്നത്. വയനാട് മേപ്പാടി സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നയാള്‍ വാടകക്കെടുത്ത കെട്ടിടത്തിലാണ് അനധികൃതമായി ഇന്ധനം സൂക്ഷിച്ചത്.
തേഞ്ഞിപ്പലം കൊയപ്പാടം പെരിഞ്ചീരിമാട് സലാം ഹാജിയുടെ ഉടമസ്ഥതയിലാണ് കെട്ടിടം. ഇയാളുടെ വീടിനോട് ചേർന്നാണ് ഗോഡൗണ്‍ പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ അനുമതിയുമുണ്ടായിരുന്നില്ല. ഭാരത് പെട്രോളിയം മലപ്പുറം ജില്ലാ സീനിയർ മാനേജർ സി.എച്ച് നാഗരാജു സ്ഥലത്തെത്തി സാബിളുകൾ
പരിശോധനക്കെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറൂഖില്‍ വ്യാജ സ്റ്റിക്കർ പതിച്ച് ഇന്ധനം കടത്താൻ ശ്രമിച്ച ടാങ്കർ ലോറിയും ഇന്ധനവും പോലീസ്
പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Follow us on :
Tags:
More in Related News
Please select your location.