Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം കോട്ടയം ജില്ലാ സമ്മേളനം: തൊഴിലാളി സംഗമം 17ന് വൈക്കത്ത്.

07 Dec 2024 08:48 IST

santhosh sharma.v

Share News :

വൈക്കം: 24 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജനുവരി രണ്ടു മുതൽ അഞ്ചുവരെ പാമ്പാടിയിൽ നടക്കുന്ന കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള “തൊഴിലാളി സംഗമം” ഡിസംബർ 17ന് വൈക്കത്ത് നടക്കും. വൈക്കം സീതാറാം ആഡിറ്റോറിയത്തിൽ നടക്കുന്ന തൊഴിലാളി സംഗമം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. വൈക്കം തെക്കേനട പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ: സി. എം കുസുമൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം. പി ജയപ്രകാശ്, , സിഐടിയു നേതാക്കളായ കെ. കെ രമേശൻ, പി. വി പുഷ്ക്കരൻ,കെ. ബി രമ, സി പി എം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ സി ഐ ടി യു വൈക്കം ഏരിയ സെക്രട്ടറി ടി. ജി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

അഡ്വ. പി. കെ ഹരികുമാർ, കെ. അരുണൻ, കെ. ശെൽവരാജ്, എം. പി ജയപ്രകാശ് ( രക്ഷാധികാരികൾ). ഡോ : സി. എം കുസുമൻ ( ചെയർമാൻ). പി. ശശിധരൻ ( കൺവീനർ ).

കെ. കെ ഗണേശൻ ( ട്രഷറർ ).

കെ. കെ രമേശൻ, പി. വി പുഷ്കരൻ, കെ. എസ് വേണുഗോപാൽ ,കെ. ബി രമ( വൈസ് ചെയർമാൻമാർ ). ടി. ജി ബാബു, എം. സുജിൻ, ഇ. എൻ സാലി മോൻ, എം. കെ ഹരിദാസ് ( ജോയിന്റ് കൺവീനർമാർ ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു.







Follow us on :

More in Related News