Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2024 19:57 IST
Share News :
പെരുമണ്ണ : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2022_23 ലെ ആര്‍ദ്ര കേരളം പുരസ്‌കാരം പെരുമണ്ണ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2022-23 വര്‍ഷം ആരോഗ്യ മേഖലയില്‍ 5372778 രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
കുടുംബാരോഗ്യകേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, ആയുഷ് ആയുർവ്വേദ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിലും പെരുമണ്ണ ഗ്രാമപഞായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലും നടപ്പിലാക്കിയ ആരോഗ്യ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ കൂടി പരിശോധിച്ചാണ് പെരുമണ്ണക്ക് ആർദ്ര കേരള പുരസ്ക്കാരം ലഭ്യമായിട്ടുള്ളത്
Follow us on :
More in Related News
Please select your location.