Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ എച്ച് കെ വനിതാ വിഭാഗം ഗുരുവന്ദനം നടത്തി

07 Nov 2024 11:52 IST

Anvar Kaitharam

Share News :

ഐ എച്ച് കെ വനിതാ വിഭാഗം ഗുരുവന്ദനം നടത്തി


പറവൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് കേരള (ഐ എച്ച് കെ) വനിതാ വിഭാഗമായ സിന്ദൂരം പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗുരുവന്ദനം നടത്തി.

വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മുതിർന്ന ഡോക്ടർമാരെയാണ് ആദരിച്ചത്. ഡോ. രമാദേവി അമ്പാടി, ഡോ. സി ഡി രവീന്ദ്രനാഥൻ നായർ, ഡോ. രേണുകാദേവി, പ്രൊഫ. ഡോ. വിശ്വനാഥൻ കർത്ത എന്നിവർ ആദരം ഏറ്റുവാങ്ങി. 

യൂണിറ്റ് പ്രസിഡൻറ് ഡോ. സ്മിതാ ശശീന്ദ്രൻ, സെക്രട്ടറി ഡോ. ദിവ്യ ഷേണായി, ജില്ലാ സെക്രട്ടറി ഡോ. സുമത, കൺവീനർ ഡോ. ലളിത, എസ് എസ് കോഡിനേറ്റർ ഡോ. ജയിൻ മേരി, ഡോ. കൃഷ്ണകുമാർ, ഡോ. ജോൺ ജോസഫ്, ഡോ. ദിവ്യ കെഎം എന്നിവർ സംബന്ധിച്ചു.


Follow us on :

More in Related News