Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 22:59 IST
Share News :
കോട്ടയം: ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സിൻ്റെ പ്രഥമ പ്രസിഡൻ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ നൽകുന്ന കർമ്മ ശുദ്ധി പുരസ്കാരം സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മറ്റി ചെയർമാൻ ആർ. എസ്. ശശികുമാറിന്.
ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ മികവുറ്റതും സത്യസന്ധവുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികളെയോ സംഘടനകളെയോ ആദരിക്കുന്നതിനാണ് ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥമുള്ള ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും അമിത രാഷ്ട്രീയവത്ക്കരണത്തിനും എതിരെയുള്ള ശശികുമാറിന്റെ സന്ധിയില്ലാത്ത പോരാട്ടം പരിഗണിച്ചാണ് ഈ വർഷത്തെ അവാർഡ് അദ്ദേഹത്തിന് നൽകുന്നത്. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെയും ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷന്റെയും സ്ഥാപക നേതാവും കേരള, കുസാറ്റ് സർവ്വകലാശാലകളിലെ മുൻ സിൻ്റിക്കേറ്റ് അംഗവും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമാണ് ശശികുമാർ.
ഫലകവും പ്രശംസാ പത്രവും,50000 രൂപയുടെ ക്യാഷ് അവാർഡും ഉൾപ്പെട്ടതാണ് പുരസ്കാരം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ്റെ സുവർണ ജൂബിലി ആഘോഷ ചടങ്ങിൽ വച്ച് 28ന് പുരസ്കാരം സമ്മാനിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, മുൻ പി എസ് സി അംഗം ആർ.എസ്. പണിക്കർ, കുഫോസ് മുൻ റജിസ്ട്രാർ ഡോ. ഏബ്രഹാം ജോസഫ് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.