Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 09:44 IST
Share News :
പത്തനംതിട്ട: നാളെ മുതൽ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കും. നാളെ വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷ് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്കിയ ശേഷം പതിനെട്ടാംപടിയി തെളിക്കും.
ശേഷം ഭക്തർക്കായി ക്ഷേത്ര നട തുറക്കും. നാളെ ഭക്തര്‍ക്ക് ദര്‍ശനവും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പുതിയ മേല്‍ശാന്തിമാരായ എസ് അരുണ്‍ കുമാര്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം)യുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.