Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസര്‍കോട് ആരിക്കാടി കോട്ടയില്‍ നിധി കുഴിച്ചെടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയ മൊഗ്രാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ള അഞ്ച് പേർ പിടിയിൽ

27 Jan 2025 19:20 IST

Jithu Vijay

Share News :

കാസർകോട് : കാസര്‍കോട് ആരിക്കാടി കോട്ടയില്‍ നിധി കുഴിച്ചെടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയവര്‍ പിടിയില്‍. കാസർകോട് മൊഗ്രാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ള അഞ്ച് പേരാണ് പിടിയിലായത്. കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിലാണ് ഇവര്‍ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. 


കണ്ണൂരില്‍ സമാനമായി കുടുംബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സംഘത്തെ ഇവിടേക്ക് പറഞ്ഞയച്ചത്. നിധി ലഭിച്ചാല്‍ എല്ലാവർക്കും ചേർന്ന് ഇത് പങ്കിടാമെന്ന് പറഞ്ഞായിരുന്നു കുഴിക്കാനിറങ്ങിയത്. എന്നാല്‍ കോട്ടയ്ക്ക് അകത്ത് നിന്ന് കുഴിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. നാട്ടുകാരെ കണ്ടതോടെ കിണറിന് പുറത്ത് നിന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഉള്ളിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു.







Follow us on :

More in Related News