Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2024 09:33 IST
Share News :
ഒറ്റപ്പാലം : നിർദിഷ്ട കോടതി സമുച്ചയ കെട്ടിട നിർമാണത്തിന് ഭൂമി കൈമാറ്റവകാശം നീതി ന്യായ വകുപ്പിന് കൈമാറി സർക്കാർ ഉത്തരവിട്ടു കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് കീഴിൽ കണ്ണിയംപുറത്തുള്ള എഴുപത് സെൻ്റ് ഭൂമിയുടെ കൈമാറ്റവ കാശമാണ് കൈമാറിയത് . ഭൂമി അനുവദിക്കുന്ന ദിവസം മുതൽ ഒരു വർഷത്തിനകം നിർദിഷ്ട നിർമാണ പ്രവൃത്തി ആരംഭിക്കണമെന്ന് ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട് ജില്ലാ കളക്ടറുടെയും ലാൻ്റ് റവന്യു കമ്മീഷണറുടേയും കത്തുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് . സബ് കോടതി , മുൻസിഫ് കോടതി , മജിസ്ട്രേറ്റ് കോടതി , അഡീഷണൽ ജില്ലാ അപകട തർക്ക പരിഹാര കോടതി , കുടുംബ കോടതി എന്നിങ്ങനെ അഞ്ച് കോടതികളാണ് നിലവിൽ ഒറ്റപ്പാലത്ത് പ്രവർത്തിച്ചു വരുന്നത് . ഇതിൽ കുടുംബ കോടതി പ്രവർത്തനം തോട്ടക്കരയിലെ വാടക കെട്ടിടത്തിലാണ്. സുമാർ മുന്നൂറോളം അഭിഭാഷകരാണ് ഒറ്റപ്പാലത്തെ ഈ കോടതികളിലായുള്ളത് . നൂറിലേറെ വർഷങ്ങളുടെ പഴക്ക
മേറിയ കെട്ടിടങ്ങളിലാ
ണ് നിലവിലുള്ള കോടതികളുടെ പ്രവർ
ത്തനം മുന്നോട്ടു പോകുന്നത് . ഉമ്മൻ
ചാണ്ടി മുഖ്യമന്ത്രിയാ യിരിക്കെയാണ് പുതിയ കോടതി കെട്ടി ടത്തിനായുള്ള നിർദേ
ശം ഉയർന്ന് വന്നത് . പിന്നീട് എൽ ഡി എഫ് നേതൃത്വത്തിൽ വിഎസ് മുഖ്യമന്ത്രിയാ യിരുന്ന ഭരണ
കാലത്താണ് ഒറ്റപ്പാല
ത്ത് കോടതി കെട്ടിട
ത്തിനായുള്ള ശ്രമങ്ങ ൾക്ക് ഊർജം പകർന്ന്
സംസ്ഥാന ബജറ്റിൽ തുക നീക്കി വക്കുന്നത്
ഒന്നാം പിണറായി സർ
ക്കാരിൻ്റെ കാലത്ത് ഒറ്റ
പ്പാലം ടൗണിൽ തന്നെ
കോടതി കെട്ടിടനിർമാ
ണത്തിന് ശ്രമമാരംഭി ച്ചു 2023 ഏപ്രിലിൽ 23.35 കോടിയിൽ കണ്ണിയംപുറത്ത് ഇറി
ഗേഷൻ വകുപ്പിൻ്റെ സ്ഥലത്ത് പുതിയ പദ്ധതി ആവിഷ്ക്ക രിച്ചു. ഭാവിയിൽ പുതിയ മൂന്ന് കോടതി
ൾക്കുള്ള സൗകര്യമട ക്കം വീഡിയോ കോൺ ഫറൻസ് സംവിധാനം ,
ലിഫ്റ്റ്, മീറ്റിങ് ഹാൾ , സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം , മുലയൂട്ടുന്ന സ്ത്രീകൾക്കു സൗക ര്യം തുടങ്ങിയവ ഉൾപെ
ടുത്തിയുള്ള ആറ് നില സമുച്ചയ നിർമാണത്തി നാണ് പദ്ധതി തയാറാ ക്കിയത്. ഇതിൽ സ്ഥലം കൈമാറുന്നതു
മായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ വകുപ്പ് തല തർക്കങ്ങ ൾ നിലനിൽക്കയായി രുന്നു .
Follow us on :
More in Related News
Please select your location.