Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 18:45 IST
Share News :
വി കെ എസ് അനുസ്മരണം
പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി നടന്ന വി കെ എസ് അനുസ്മരണത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. ബി രമേഷ് അധ്യക്ഷനായി. 'ജനകീയകല' എന്ന വിഷയത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി വിഷയാവതരണം നടത്തി.' 21-ാം നൂറ്റാണ്ടിലെ മലയാളി കുടുംബ ജീവിതം' എന്ന വിഷയത്തിൽ ഡോ.ജെ ദേവിക സംസാരിച്ചു. ഡോ.സജിത മഠത്തിൽ മോഡറേറ്ററായി.' ശാസ്ത്ര കലാജാഥയുടെ സാംസ്കാരിക മാനങ്ങൾ' എൻ വേണുഗോപാലൻ വിഷയാവതരണം നടത്തി.ജി രാജശേഖരൻ അധ്യക്ഷനായി.'ശാസ്ത്രം സമൂഹം സംസ്കാരം' എന്ന വിഷയത്തിൽ ഡോ.സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി. പ്രൊഫ.പി കെ രവീന്ദ്രൻ അധ്യക്ഷനായി. പി കെ വാസു, കൊട്ടിയം രാജേന്ദ്രൻ, ടി പി ഗിവർഗീസ്, കെ ജെ ഷൈൻ, പി യു മൈത്രി, ഡോ.എൻ എസ് ജലജ, കെ ആർ ശാന്തിദേവി, ഡോ.പ്രമോദ് പയ്യന്നൂർ, സുരേഷ് ബാബു ശ്രീസ്ഥ, ഡോ.എം രഞ്ജിനി, കെ ഡി കാർത്തികേയൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. തുടർന്ന് കലാസന്ധ്യ നടന്നു.
സമാപന ദിവസമായ ഞായർ രാവിലെ 9.30ന് 'ഭാഷയും സംസ്കാരവും' എന്ന വിഷയത്തിൽ ഡോ.പി പവിത്രൻ സംസാരിക്കും.12.30ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ.കെ ജി പൗലോസ് അധ്യക്ഷനാകും.
Follow us on :
Tags:
More in Related News
Please select your location.