Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസ് റെയ്ഡിൽ തോക്കും പണവും പിടികൂടി

06 May 2024 19:38 IST

Anvar Kaitharam

Share News :

പോലീസ് റെയ്ഡിൽ തോക്കും പണവും പിടികൂടി


പറവൂർ: പോലീസും ആന്റി ടെററിസ്റ്റ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും തോക്കും പണവും പിടികൂടി. രണ്ട് റിവോൾവറും, രണ്ട് എയർ പിസ്റ്റളും, എട്ട് ലക്ഷത്തി എൺപത്തിഅയ്യായിരം രൂപയുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയ വീട്ടിൽ റിയാസ് (38) നെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. 

എ.ടി.എസ് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുപ്പതോളം തിരകളും, കത്തികളും കണ്ടെടുത്തു. മാവിൻ ചുവട് മുബാറക്ക് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റിയാസ്. പരിശോധന വൈകിയും തുടരുകയാണ്. വിദഗ്ദരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Follow us on :

Tags:

More in Related News