Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം ചന്തപ്പാലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

19 Sep 2024 19:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : മുളക്കുളം ചന്തപ്പാലം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് വെള്ളൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊൻകുന്നം KSTP എക്‌സികുട്ടിവ് എഞ്ചിനിയറുടെ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി ധർണ്ണ വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിക കെ എൻ ഉത്ഘാടനം ചെയ്തു എൽ ഡി എഫ് നേതാക്കളായ ടി വി രാജൻ,ടി വി ബേബി, കെ ഡി വിശ്വൻ,ലൂക്ക് മാത്യു,വി എൻ ബാബു മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ എന്നിവർ പ്രസംഗിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി ഒരുകോടി പതിനല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് KSTP റീ ബിൽഡ് കേരളക്ക് നൽകിയിട്ടുണ്ട് എസ്റ്റിറ്റിമേറ്റിനു അഡ്മിനിസ്ട്രേഷൻ സാങ്ങ്ഷൻ(എ സ് ) ലഭിച്ചിട്ടുണ്ട് രണ്ടാഴ്ചക്കുള്ളിൽ ടെന്റർ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കും എന്ന് ഉത്തരവാദിത്തപെട്ടവർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു





Follow us on :

More in Related News