Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വി പുരം പഞ്ചായത്ത് പടിക്കൽ എൻ.ആർ ഇ. ജി. വർക്കേഴസ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി.

11 Jul 2024 13:42 IST

santhosh sharma.v

Share News :

വൈക്കം: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക, അശാസ്ത്രിയമായ സേഷ്യൻ ആഡിറ്റ് നിയമം പിൻവലിക്കുക, തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിന് ത്രിതല പഞ്ചായത്തു തലത്തിൽ NMMS എഡിറ്റിംഗ് സംവിധാനം ഏർപ്പെടുത്തുക, 200 തൊഴിൽ ദിനങ്ങൾ നൽകുക,വേതനം 600 രൂപയാക്കുക, ലേബർഡിമാൻ്റ് അനുസരിച്ച് തൊഴിലുകൾ സുതാര്യമാക്കുക, വേതന കുടിശിഖ അടിയന്തിരമായി നല്കുക, കാർഷീക മേഘലയിലെ തുടർ പ്രോജക്ടുകൾക്ക് അനുമതി നൽകുക, ESI പ്രക്യാപിക്കുക, രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും 15 ദിവസത്തിനകം തൊഴിൽ നൽകുക എന്നീആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്

എൻ.ആർ ഇ. ജി. വർക്കേഴസ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ടി വി പുരം പഞ്ചായത്ത് ഓഫീസ് പടിക്കൽ മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉൽഘാടനം ചെയ്തു. ദീപ ബിജു. ആദ്ധ്യക്ഷത വഹിച്ചു. പി. വി മനോഹരൻ, കെ.വി പ്രസന്നൻ ശ്രീജി ഷാജി, സീമാസുജിത്ത്., അഖിൽ ഏ.കെ, ടി.എ.തങ്കച്ചൻ. എം. എസ് രാമചന്ദ്രൻ, ബി.സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News