Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലത്തിങ്ങൽ കൊട്ടന്തല ഭാഗത്ത് പുഴയിൽ ജലനിരപ്പ് ഉയർന്നു.

31 Jul 2024 13:12 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല ഭാഗത്ത് പുഴയിൽ വെള്ളം ഉയർന്ന് കൊണ്ടിരിക്കുകയാണ്. വീടുകളിൽ വെള്ളം കയറിട്ടില്ലെങ്കിലും ഒറ്റപെട്ട ഭാഗങ്ങളിൽ വീടുകളുടെ മുറ്റത്ത് വരേ വെള്ളമുണ്ട്.

അതോടൊപ്പം പുഴയുടെ ഒഴുക്കിന് വേഗത കൂടിയിട്ടുണ്ട്. മഴക്ക് തൽക്കാല ശമനമുണ്ടെങ്കിലും പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിൽ പരിസരവാസികൾ ആശങ്കയിലാണ്.

വേലിയേറ്റം കൂടിയ സമയത്ത് പുഴയിൽ വെള്ളം കൂടിയിരുന്നു. ഇപ്പൊൾ വേലിയിറക്കമാണ്. ഉച്ചയോടെ മഴ പെയ്തില്ലിങ്കിൽ പുഴയിൽ വെള്ളം കുറയും എന്ന് പ്രതീക്ഷിക്കുന്നതായി പരപ്പനങ്ങാടി നഗരസഭ കൗൺസിലർ അസീസ് കൂളത്ത് എൻ ലൈറ്റ് ന്യൂസിനോട് പറഞ്ഞു.


 അതേസമയം പാടത്ത് വെള്ളം നിറഞ്ഞ് റോഡിലൂടെ കരകവിയുന്നതിനാൽ ചെറമംഗലം ചുഴലി പാടം റോഡ് താൽക്കാലികമായി അടച്ചു.



Follow us on :

More in Related News