Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള മഹിളാ സംഘം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസ ചലഞ്ച് സംഘടിപ്പിച്ചു.

13 Oct 2024 23:02 IST

- santhosh sharma.v

Share News :

വൈക്കം: കേരള മഹിളാ സംഘം സംസ്ഥാന കമ്മറ്റി ഓഫീസ് നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസ ചലഞ്ച് സംഘടിപ്പിച്ചു. മഹിളാസംഘം ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാര്‍ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജിന് പായസം നല്‍കി ചലഞ്ച് ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം സെക്രട്ടറി മായാ ഷാജി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ. പ്രിയമ്മ, ജോയിന്റ് സെക്രട്ടറി ലേഖ ശ്രീകുമാര്‍, വൈസ് പ്രസിഡന്റുമാരായ സജിത ജയകുമാര്‍, ജീനാ തോമസ്, ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സീമ സുജിത്ത്, ദീപാ ബിജു, ശാരദ പൊന്നപ്പന്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം വി.ടി മനീഷ് എന്നിവര്‍ പങ്കെടുത്തു.



Follow us on :

More in Related News