Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2024 18:46 IST
Share News :
മലപ്പുറം : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് മന്ത്രി വി. ശിവൻകുട്ടി സംഘടനകളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചർച്ചയ്ക്ക് വിളിച്ചത്.
പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്‍റുകള്‍ പൂർത്തിയായ ശേഷവും കുട്ടികള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി നാളെ മലപ്പുറം കലക്ടറേറ്റിലേക്ക് എസ്‌എഫ്‌ഐ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
റാങ്ക് ജേതാക്കളെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്തി സമരം ചെയ്യുമെന്ന് എം എസ് എഫ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പരപ്പനങ്ങാടിയിൽ എം എസ് എഫ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിച്ചിരുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ
പ്ലസ് വൺ സീറ്റ് ലഭിക്കാത്ത വിദ്യർത്ഥികൾ കലക്ടർക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.
വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം പ്രതിഷേധത്തിലേക്ക് കടന്നതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.
Follow us on :
Tags:
More in Related News
Please select your location.