Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിന്നാറില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വിരികൊമ്പന്‍

30 Jan 2025 16:48 IST

ജേർണലിസ്റ്റ്

Share News :


 

മറയൂര്‍: നാലുമാസത്തിനു മുന്‍പ് മറയൂര്‍ മേഖലയില്‍ വീട് കുത്തിപ്പൊളിക്കുകയും ഷെഡ് തകര്‍ക്കുകയും കൃഷിത്തോട്ടത്തില്‍ ഇറങ്ങി നാശനഷ്ടം വരുത്തുകയും ചെയ്ത വിരികൊമ്പന്‍ ചിന്നാര്‍ വനമേഖലയില്‍ വിലസുന്നു. വ്യാഴാഴ്ച പകല്‍ സമയത്ത് മറയൂര്‍ ചിന്നാര്‍ ഉദുമല്‍പേട്ട സംസ്ഥാനന്തര പാതയില്‍ പകല്‍ സമയം മുഴുവനും വിരികൊമ്പനെ കണ്ടിരുന്നു. റോഡിലൂടെയും വശങ്ങളിലുമായി ചുറ്റികറങ്ങുകയായിരുന്നു. എന്നാല്‍ ഉപദ്രവം ഒന്നും ഉണ്ടാക്കിയില്ല എന്ന് യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി മറയൂര്‍ ചിന്നാര്‍ പാതയില്‍ ഒട്ടേറെ ആനകളെ കാണാന്‍ കഴിയുന്നുണ്ട്. വേനല്‍ അടുക്കുന്നതോടെ മഴ നിഴല്‍ പ്രദേശമായ ചിന്നാര്‍ വനത്തിലെ ചൂട് സഹിക്കാന്‍ കഴിയാതെ വന്യമൃഗങ്ങള്‍ പുറത്തിറങ്ങും എന്നുള്ള നിഗമനത്തിലാണ് വനം വകുപ്പ് അധികൃതര്‍.


Follow us on :

More in Related News