Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നദീറ ടീച്ചർക്ക് പൗരാവലി സ്വീകരണം നൽകും

12 Oct 2024 17:06 IST

Basheer Puthukkudi

Share News :

കുന്നമംഗലം രാഷ്ട്രം പിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി നൽകുന്ന മഹാത്മജി പുരസ്കാരം ലഭിച്ച കുന്നമംഗലം എഎംഎൽപി സ്കൂളിലെ പ്രധാന അധ്യാപിക എൻ.പി നദീറ ടീച്ചർക്ക് കുന്നമംഗലത്ത് പൗരാവതി സ്വീകരണം നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഈ മാസം 15 ചൊവ്വാഴ്ച കുന്നമംഗലം എ എം എൽ പി സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടി എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്യുംഅഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയാവുംവിദ്യാഭ്യാസം മേഖലയിലെ ചാണക്യൻ വത്സൻ മഠത്തിൽ ചടങ്ങിൽ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് കെകെ ഷമീൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജു, ഗ്രാമപഞ്ചായത്ത് മെമ്പർ ഫാത്തിമ ജെസ്‌ലി, എം പി ടി എ പ്രസിഡണ്ട് എം കെ മുഹ്സിന , പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽസലാം കെ, ജയപ്രകാശൻ, സക്കീർ ഹുസൈൻ , ജിജിത്ത് പൈങ്ങോട്ടുപുറം, അനുപമ, സിറാജ്, അഭിലാഷ് കെപി, സുധന്യ പി. സുജീറ കെ, നസീമ, സല്‍മ. എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News