Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2024 09:28 IST
Share News :
കടുത്തുരുത്തി: പ്രസിദ്ധമായ കീഴൂർ ഭഗവതി ക്ഷേത്രത്തിലെ പാന ഉത്സവം ആരംഭിച്ചു. ദാരിക നാകുന്ന തിന്മയ്ക്കു മേൽ ഭഗവതിയാകുന്ന നന്മ നേടുന്ന വിജയമാണ് വലിയ പാനയുടെ സാരാം ശം. പാനയുടെ ഭാഗമായുള്ള അരിയേറ് ചടങ്ങുകൾ ഇന്നലെ നടന്നു . ചെറിയ പാനയുടെ ദിവസമായ ഇന്ന് പാനക്കാർ ദാരികനെ അന്വേഷിച്ചിറങ്ങും. പാനക്കാർക്കു പാനക്കുറ്റി നൽകുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. പാന ക്കാർക്കു പാനയുണ്ണി എറിഞ്ഞു നൽകുന്ന പാനക്കുറ്റി സ്വീകരിച്ച് ക്ഷേത്രമുറ്റത്ത് പ്രത്യേക ചുവടുകൾ വയ്ക്കും. മേളത്തിൻ്റെ അക
മ്പടിയോടെ ദേവിയെ വണങ്ങും.ഇതെല്ലാം ദാരികനെ അന്വേഷിക്കലാണ്. ഒടുവിൽ പാനയമ്പലത്തിൽ തുള്ളി ദേവിയെ വലം
വയ്ക്കും ദാരികനെ അന്വേഷിച്ചിട്ട്കണ്ടെത്തിയില്ലന്നാണ് വിശ്വാസം. ചെറിയ പാന ദിവസമായ ഇന്ന് 12.30 മുതൽ ചെറിയ പാന, വൈകുന്നേരം 7ന് ഇളം
പാന, 6.30 ന് വിശേഷാൽ ദീപാ
രാധന, 7.30 ന് അത്താഴ പൂജ.
വലിയ പാന ദിവസമായ 25ന് രാവിലെ 6 ന് നാരായണീയ പാരായണം, 6.30 മുതൽ വിവിധ കരകളിൽ നിന്നും കുംഭകുടം താലപ്പൊലി ഘോഷയാത്രകൾ ക്ഷേത്രത്തിലേക്ക് വന്നു തുടങ്ങും 8.30 ന് വേലൻ പാട്ട്, സർപ്പം പാട്ട്, 12 ന് തിരുവാഭരണം ചാർത്തിയ കീഴൂരമ്മയുടെ വിശേ ഷാൽ ഉച്ചപ്പൂജ, തുടർന്ന് വലിയ പാനക്കഞ്ഞി, ദീപ പ്രകാശനം ഇണ്ടൻ തുരുത്തിമന ഹരിഹരൻ നമ്പൂതിരി, 12.30 മുതൽ വലിയ പാന, 4.30 ന് ഇളം പാന, തുടർന്ന് ഒറ്റത്തൂക്കം, രാത്രി 7 ന് കോൽക്കളി 8 ന് മയൂഖം കലാ സന്ധ്യ, 12 ന് ഗരുഡൻ തൂക്കം, 26 ന് 11 മുതൽ ഗുരുതി .
തിരുവുത്സവം ഏപ്രിൽ28 ന്കൊടിയേറി മെയ്3 ന്ആറാട്ടോടെ ഉത്സവം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.