Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പുസ്തകക്കൂട് സ്ഥാപിച്ചു

20 Aug 2024 11:01 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പുസ്തകക്കൂട് സ്ഥാപിച്ചു


കൊടകര: ജനങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതിനായി കൊടകര സെന്റ് ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ പുസ്തകക്കൂട് സ്ഥാപിച്ചു. കൊടകര മേല്‍പ്പാലം ജങ്്ഷനിലെ തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് പുസ്തകക്കൂട് സ്ഥാപിച്ചത്. ഇതില്‍ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങള്‍ യാത്രക്കാര്‍ക്ക് എടുത്ത് വായിക്കാനാകും. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ പുസ്തകക്കൂടിന്‍രെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനധ്യാപിക സിസ്റ്റര്‍ സംഗീത, പി.ടി.എ പ്രസിഡന്റ് വി.ആര്‍.രഞ്ജിത്ത് , സ്റ്റാഫ് പ്രതിനിധി എം.വി.സിബി എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News