Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിച്ചു

01 May 2024 19:09 IST

Rinsi

Share News :

കൊല്ലം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ(എൻ.സി.ഡി.സി) ആഭിമുഖ്യത്തിൽ മടത്തറ കാനി ഗവ.ഹൈസ്ക്കൂളിൽ രണ്ട് ദിവസത്തെ സൗജന്യ ഇംഗ്ലീഷ്

പരിശീലനം സംഘടിപ്പിച്ചു.


എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടര്‍ നേതൃത്വം നൽകി പരിശീലന പരിപാടി സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് ഉദയകുമാർ.എസ് ഉദ്ഘാടനം ചെയ്തു. 


ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ. വ്യാകരണം പഠിക്കാതെ, കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് പരിശീലനം.

 

എസ്.എം.സി ചെയർമാൻ പ്രതീഷ് കുമാർ, ഹെഡ്മിസ്ട്രെസ് ബിന്ദു. റ്റി.എസ്, സീനിയർ അസിസ്റ്റന്റ് സുരേഷ്കുമാർ. കെ, എൻ.സി.ഡി.സി പി.ആർ. ഒ കോഡിനേറ്റർ അൽ അമീന, പി ആർ ഒ ജയശ്രീ. എസ്, തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News