Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോവിന്ദച്ചാമിയെ കുറിച്ച്‌ വിവരം ലഭിച്ചാല്‍ 9446899506 എന്ന നമ്പറിൽ അറിയിക്കുക; അന്വേഷണത്തിന് കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി

25 Jul 2025 09:33 IST

Jithu Vijay

Share News :

കണ്ണൂർ : കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസി പ്രതി ഗോവിന്ദച്ചാമിയെ പിചികൂടാൻ പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വഷണം തുടങ്ങിയതായി ഡിജിപി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു. ഗോവിന്ദ ചാമിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.


ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പോലീസ് പുറത്തുവിട്ടു.

ഗോവിന്ദ ചാമിയുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളില്‍ ഒരു അടയാളവും ഇടത് കവിളില്‍ ഒരു മുറിവ് പാടുമുണ്ട്. ജയില്‍ നമ്ബർ: 33 ആണ് ഗോവിന്ദ ചാമിയുടെ ജയില്‍ നമ്പർ. 2011ല്‍ ആണ് ജയിലിലാകുന്നത്. ജയില്‍ രേഖകള്‍ പ്രകാരം ഗോവിന്ദച്ചാമിയുടെ വിവരങ്ങള്‍ ഇങ്ങനെ: പേര്: ഗോവിന്ദസ്വാമി, പ്രായം: 41, അവിവാഹിതൻ. വിലാസം: ഐവത്തക്കുടി (AIVATHAKUDI), എരഞ്ഞ പി.ഒ. (ERANJA PO), വാപ്പൂർ പി.എസ്. (VAPOOR PS), കരൂർ (KARUR).


ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ 1.15 നാണ് കണ്ണൂർ സെൻട്രല്‍ ജയിലി നിന്നും ജയില്‍ ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ തനിച്ച്‌ പാർപ്പിച്ചിരുന്ന സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്. അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി വളച്ചതെന്നാണ് നിഗമനം. അലക്കാൻ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി കയർ പോലെയാക്കി പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങില്‍ തുണി കുരുകി. അതേ തുണി ഉപയോഗിച്ച്‌ ഇയാള്‍ മതിലില്‍ നിന്ന് താഴേക്കിറങ്ങുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

Follow us on :

More in Related News