Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു.

13 Aug 2024 11:54 IST

Jithu Vijay

Share News :


മലപ്പുറം : 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. 


ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റര്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. 


ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.


മലപ്പുറം ജില്ലയിലെ ഫാമിലി ഹെൽത്ത്‌ സെന്റർ വിഭാഗത്തിലാണ് 

പരപ്പനങ്ങാടി പുത്തരിക്കൽ ഹോസ്പിറ്റൽ മൂന്നാം സ്‌ഥാനവും ക്യാഷ് അവാർഡിനും അർഹമായത്. അവാർഡ് ലഭിക്കാനായി പ്രവർത്തിച്ച മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യ, മറ്റു ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സഹായ സഹകരണങ്ങൾ ചെയ്ത് തന്ന 

HMC അംഗങ്ങൾ തുടങ്ങിയവരുടെ 

കൂട്ടമായ പ്രവർത്തനമാണ് അവാർഡ് ലഭിക്കാൻ കാരണമായത്തെന്ന് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് പറഞ്ഞു.

Follow us on :

More in Related News