Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരണ; തമിഴ്നാട്ടിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ബസ് സർവീസ് ആരംഭിക്കണം.

12 Dec 2024 23:39 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം സത്യഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷത്തിൽ നവോദ്ധന ചരിത്രത്തിലെ പ്രധാന പങ്ക് വഹിച്ച വൈക്കം പോരാട്ട വീര്യൻ തന്തൈ പെരിയാറുടെ ജന്മ നാട്ടിലെ വിവിധ തീർത്ഥാന കേന്ദ്രങ്ങളായ പഴനി,തഞ്ചാവൂർ, വേളാങ്കണ്ണി,നാഗൂർ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക്

തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ് സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കോട്ടയം ലോകസഭ എം.പി

ഫ്രാൻസിസ് ജോർജ്ജ് നിവേദനം സമർപ്പിച്ചു. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച് നിവേദനം നൽകിയത്.

മലയാള , തമിഴക സംഗമവേദിയായ തന്തൈ പെരിയാർ സ്മാരകത്തിൻ്റെയും വൈക്കം സത്യഗ്രഹത്തിൻ്റെയും ശതാബ്ദി സ്മാരണക്കായി ഈ സർവ്വീസ് ആരംഭിച്ചാൽ ഇരു സംസ്ഥാനത്തെയും തീർത്ഥാടകർക്ക് ഏറെ പ്രയോജനം ലഭിക്കുമെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.


Follow us on :

More in Related News