Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർ അപകടത്തിൽ നാല് പേർക്ക് പരിക്ക്

13 Oct 2024 13:30 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി :പാലാ തൊടുപുഴ റോഡിൽ കാർ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ കൊച്ചുകുട്ടിയടക്കം നാലുപേർക്ക് പരിക്കേറ്റു. പുലർച്ചെ പാലാ - തൊടുപുഴ റൂട്ടിൽ മാനത്തൂർ വച്ചായിരുന്നു അപകടം

 പാലാ പയപ്പാർ സ്വദേശികളായ റാണി മരിയറ്റ് (41) എയ്ഞ്ചലീന (13) എലൻ ( 12 ) ക്ലേര ലിസബത്ത് ( 6 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

ഹ്യൂണ്ടായ് എക്സ്റ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ കലുങ്കിലേയ്ക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.

Follow us on :

More in Related News