Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 13:27 IST
Share News :
മറയൂര്‍: തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങി രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പടയപ്പയെന്ന ഒറ്റയാന്. ഓട്ടോറിക്ഷ തകര്‍ത്തു. രാത്രി മുഴുവനും ഉറക്കമില്ലാതെ തലയാറിലെ തോട്ടം തൊഴിലാളികള്‍.
ആറുമാസ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പടയപ്പ മറയൂരിന് സമീപം തലയാര്‍ മേഖലയില്‍ എത്തിയിരിക്കുന്നത്. കൂടുതലും മൂന്നാര്‍ മാട്ടുപ്പെട്ടി മേഖലയിലാണ് കണ്ടു വന്നിരുന്നത്. ഇതിനിടയിലാണ് വീണ്ടും തലയാര്‍ തോട്ടം മേഖലയിലെത്തുകയും മണിക്കൂറുകളോളം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കൂടെ ഇറങ്ങി നടക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തത്. ഇതോടെ തൊഴിലാളികള്‍ ഭീതിയിലായി. പകല്‍ സമയത്ത് തേയിലത്തോട്ടത്തിലേക്ക് ജോലിക്ക് പോകാന്‍ പോലും ഭയപ്പെടേണ്ട സാഹചര്യമാണ്. വനം വകുപ്പില്‍ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല എന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു
Follow us on :
More in Related News
Please select your location.