Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാർ ജലോത്സവത്തിന് ജൂലായ് 25 മുതൽ തുഷാരഗിരി ,ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിൽ അരങ്ങുണരും.

14 Jun 2024 14:35 IST

UNNICHEKKU .M

Share News :

 മുക്കം: പത്താമത് എഡിഷൻ മലബാർ ജലോത്സവം ജൂലായ് 25 ന് തുടങ്ങും നാല് ദിവസങ്ങളിലായി നടക്കുന്ന ജലോത്സവം തുഷാരഗിരി ,ചാലിപ്പുഴ, ഇരു വഴിഞ്ഞിപ്പുഴ എന്നിവിടങ്ങളായാണ് അരങ്ങേറുന്നത്.

ഇക്കുറി എട്ട് ഗ്രാമപഞ്ചായത്തുകളും, മുക്കം നഗരസഭയിലുമായാണ് ജലോത്സവത്തിന് വർണ്ണാഭമായി വരവേൽപ്പ് നൽകുന്നത്.

എട്ട് രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്ന് കയാക്കർമാർ പങ്കാളിത്തം ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു.ചാലിപ്പുഴയുടെയുംഇരുവഞ്ഞിയുടെയുംജലപ്പരപ്പിൽസാഹസികതയുടെആവേശോജ്ജ്വല തുഴയെറിയുന്നമലബാർ റിവർ ഫെസ്റ്റിവലിന് ഇക്കുറിയും ആവേശകരമായ വരവേൽപ്പിനുള്ള ഒരുക്കം തുടങ്ങി. മുന്നോടിയായി കയാക്കിംങ്ങ് താരങ്ങൾ എത്തി വിജയകിരീടത്തിന്മലയോരപുഴകളിൽപരിശീലനOതുടങ്ങിക്കഴിഞ്ഞു.ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിങ്ങ് പ്രോത്സാഹിപ്പിക്കുകയും, അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റിവൽ, പ്രീ-ഇവന്റുകൾ ഉൾപ്പെടെ ഇത്തവണ വിപുലമായി തന്നെനടത്തും.കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ മുക്കം നഗരസഭ എന്നി തദ്ദേശ്വസ്വയ ഭരണ സ്ഥാപന കേന്ദ്രങ്ങളും സാന്നിധ്യം സാക്ഷിയാകും.  കോടഞ്ചേരിയിലെ പുലിക്കയത്തിനുംതിരുവമ്പാടിയിലെഅരിപ്പാറക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീൻതുള്ളിപാറയിലും (ഫ്ലാറ്റ് വാട്ടർകയാക്കിങ്ങ്) കയാക്കിങ്ങ് അരങ്ങേറും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) ഡിടിപിസി, കോഴിക്കോട് ജില്ലാപഞ്ചായത്ത് എന്നിവയുടെസഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പ്രഥമയോഗം ബുധനാഴ്ച ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന് സംഘാടകസമിതി രൂപീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു..ഈവർഷത്തെജലോത്സവത്തിൽ 20ൽ അധികം രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര റൈഡർ മാരെയും, നൂറിലധികം ദേശീയ കയാക്കർമാരെയുമാണ് പ്രതീക്ഷിക്കുന്നുണ്ട്. എട്ട് രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനൊന്ന് അന്താരാഷ്ട്ര കയാക്കർമാർ ഇതിനകം മത്സരത്തിൽ മാറ്റുരക്കാൻഎത്തുമെന്ന്അറിയിച്ചിരിക്കയാണ്.

 പ്രീ-ഇവന്റുകൾ :റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥം പതിവിൽ കൂടുതൽ 

പ്രീ-ഇവന്റുകൾ ഇത്തവണ സംഘടിപ്പിക്കും. വ്യത്യസ്ത തരത്തിലുള്ള സാഹസിക കായിക വിനോദങ്ങൾആയിരിക്കുംഎട്ട്ഗ്രാമപഞ്ചായത്തുകളിലും മുക്കം മുൻസിപ്പാലിറ്റിയിലുമായി അരങ്ങേറുക. ഫ്രിസ്ബീ, എംടിബി (മൗണ്ടൻ ബൈക്ക്), സൈക്കിൾ റാലി, വാട്ടർപോളോ, നീന്തൽ,  ഓഫ് റോഡ് ദേശീയ ചാമ്പ്യൻഷിപ്പ്, ഓഫ് റോഡ് സംസ്ഥാന ചാമ്പ്യൻഷിപ്പ്, ചൂണ്ടയിടൽ,വള്ളംകളി, പർവതാരോഹണത്തിൽ പരിശീലനം, മഴനടത്തം, റഗ്ബി, മഡ് ഫുട്ബോൾ,  ഓഫ് റോഡ് ജീപ്പ് സഫാരി, മോട്ടോർ സൈക്കിൾ റാലി, സൈക്കിൾ റാലി എന്നിവയാണ് പ്രധാന പ്രീ-ഇവന്ററുകൾ. 





പ്രാദേശിക സംരംഭകത്വ പരിശീലനം: 

പ്രാദേശികസംരംഭകത്വംപ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തുന്ന പരിശീലന പരിപാടി ഇത്തവണത്തെ പുതുമയാണ്.  ഹോംസ്റ്റേ പ്രോഗ്രാം, ഫാം ടൂറിസം,  ഹോംമെയ്ഡ് ഭക്ഷണം ഉണ്ടാക്കുന്നതിൽ സ്ത്രീകൾക്ക് പരിശീലനം, സാഹസിക വിനോദസഞ്ചാരം എന്നിവയിലാണ് പരിശീലന പരിപാടി നടത്തുക. ഇന്ത്യൻ കയാക്കിങ്ആൻഡ്കനോയിങ്അസോസിയേഷൻ ആണ് റിവർ ഫെസ്റ്റിന് സാങ്കേതിക സഹായം നൽകുന്നത്. ഓൺലൈനായി നടന്ന യോഗത്തിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റ് ചെയർമാൻ എസ് കെ സജീഷ് എന്നിവർ പങ്കെടുത്തു. ഓഫ് ലൈനായി ജില്ലാ കളക്ടർ സ്നേഹിൽകുമാർസിംഗ്,ഗ്രാമപഞ്ചായത്ത്പ്രസിഡണ്ടുമാർ, കെഎടിപിഎസ്ചീഫ്എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ്, ടൂറിസംജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.





Follow us on :

More in Related News