Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്

03 Jun 2024 19:56 IST

R mohandas

Share News :

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് - 2024

കൗണ്ടിംഗ് ദിനമായ ജൂണ്‍ 4ന് വോട്ടെണ്ണല്‍ കേന്ദ്രമായ സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ ഡ്യൂട്ടിക്കെത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്


• തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ പാസുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് കേന്ദ്രത്തിലെ മീഡിയ സെന്ററിലേക്ക് പ്രവേശനം.

• കൗണ്ടിംഗ് ഹാളുകളിലേക്ക് പി.ആര്‍.ഡി യില്‍ നിന്നുള്ള ഉദ്യോഗസ്ഥനോടൊപ്പം മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

• കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല, അവ സൂക്ഷിക്കുന്നതിന് മീഡിയ സെന്ററില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തും.

• ഇടവേളകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൗണ്ടിംഗ് സെന്റര്‍ വിട്ടിറങ്ങാനും തിരികെ പ്രവേശിക്കാനും അവസരമുണ്ടാകും; തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലഭ്യമാക്കിയ മീഡിയ പാസുകള്‍ അടിസ്ഥാനമാക്കിയാകും അനുമതി.

• തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തേണ്ടതാണ്.

• കൗണ്ടിംഗ് ഹാളിനുള്ളില്‍ ഫോട്ടോ/വിഡിയോ എന്നിവ എടുക്കുമ്പോള്‍ ബാലറ്റിന്റെ/വോട്ടിംഗ് മെഷീനുകളുടെ സമീപദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പാടുള്ളതല്ല. വിദൂരദൃശ്യചിത്രീകരണത്തിന് മാത്രമാണ് അനുമതി, ഇതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലം പ്രത്യേകമായി വേര്‍തിരിക്കുന്നത് മറികടക്കാന്‍ പാടുള്ളതല്ല.

• രാവിലെ ആറുമണി മുതലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം.

• ഭക്ഷണത്തിനായി കൂപ്പണുകള്‍ ലഭ്യമാക്കും.

• വരണാധികാരി അതത് സമയങ്ങളില്‍ ആവശ്യമെങ്കില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ബാധകം

• വാര്‍ത്താസമ്മേളനത്തോടനുബന്ധിച്ച് വരണാധികാരി ലഭ്യമാക്കിയ വാര്‍ത്താക്കുറിപ്പിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം.

Follow us on :

More in Related News