Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം: റിലെ സത്യാഗ്രഹം തുടങ്ങി

03 Oct 2024 20:23 IST

Anvar Kaitharam

Share News :

അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം:

റിലെ സത്യാഗ്രഹം തുടങ്ങി


പറവൂർ: ദേശീയപാത 66 ലെ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടങ്ങി.

പട്ടണം കവലയിലെ ദേശീയ പാത നിർമ്മാണ സ്ഥലത്ത് ആരംഭിച്ച സത്യാഗ്രഹം മുൻ എം.പി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.വി.അനന്തൻ അധ്യക്ഷനായി. ചിറ്റാറ്റ്കര പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ, കോൺഗ്രസ്സ് വടക്കേക്കര ബ്ലോക്ക് പ്രസിഡൻ്റ് ഫ്രാൻസിസ് വലിയപറമ്പിൽ, മുസ്‌ലിം ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുല്ല, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ എടയാർ, ബി.ജെ.പി ചിറ്റാറ്റുകര മണ്ഡലം പ്രസിഡൻ്റ് സി.എം. ലിഗോഷ്, രാഷ്ട്രീയ നിരീക്ഷകൻ എൻ.എം. പിയേഴ്‌സൺ, രാജുജോസ്, എം.വി.ജോസ്, ആൻ്റണി പട്ടണം, തുടങ്ങിയവർ പ്രസംഗിച്ചു. സമരസമിതി കൺവീനർ എം. എ.റഷീദ് സ്വാഗതവും ട്രഷറർ രാജൻ കല്ലറക്കൽ നന്ദിയും പറഞ്ഞു.

സത്യാഗ്രഹത്തിന് ശേഷം മുനമ്പം കവലവരെ പ്രകടനവും ഉണ്ടായിരുന്നു. എല്ലാ ദിവസവും വൈകീട്ട് 4 മുതൽ 6 വരെയാണ് സത്യാഗ്രഹം.

Follow us on :

More in Related News