Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിൽ ശക്തമായ മഴ സാധ്യത; ചൂരൽമല, പുത്തുമല എന്നിവിടങ്ങളിൽ നിന്ന് 83 പേരെ മാറ്റിപാർപ്പിച്ചു

14 Aug 2024 08:27 IST

Shafeek cn

Share News :

മേപ്പാടി: വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ക്യാമ്പ്.


മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാരം ഇന്നുണ്ടാകും. കാണാതായവർക്കുള്ള തെരച്ചിൽ തുടരും. വിദഗ്ദ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. പോത്തുകല്ലിൽ തിരച്ചിലിന് പോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തും.


പോത്തുകല്ല് ചാലിയാറിൽ ഇന്നലെ തെരച്ചിലിനു പോയ 14 അംഗ സംഘം പരപ്പൻപാറയിൽ കുടുങ്ങി. എസ്ഡിപിഐ പ്രവർത്തകർ ആണ് വനത്തിൽ കുടുങ്ങിയത്. പെട്ടെന്നുള്ള മഴ കാരണം വെള്ളത്തിന്റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചു വരാൻ കഴിഞ്ഞില്ലെന്ന് എസ്ഡിപിഐ പ്രവർത്തകർ പാർട്ടി നേതൃത്വത്തെ അറിയിച്ചു.


പുഴക്ക് അക്കരെ ഒരു കാപ്പിതോട്ടത്തിൽ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും എസ്ഡിപിഐ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.പ്രാദേശിക എസ്ഡിപിഐ നേതൃത്വം പോത്ത്‌ കല്ല് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് 

Follow us on :

More in Related News