Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ക്ക്‌ താല്‍കാലിക നിരോധനം

13 Apr 2024 17:10 IST

MUKUNDAN

Share News :

ചാവക്കാട്:പ്രധാനമന്ത്രിയുടെ സന്ദര്‍ശന ത്തോടനുബന്ധിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം താത്കാലികമായി നിരോധിച്ചതായി തൃശൂര്‍ ജില്ല പോലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് അറിയിച്ചു.14,15 തിയ്യതികളിലാണ് കുന്നംകുളം,ചാവക്കാട് മേഖലകളിലും,പ്രധാനമന്ത്രിയുടെ യാത്ര കടന്നുപോകുന്ന വഴിയിലും താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.ഡ്രോണുകള്‍,റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കളിപ്പാട്ട വിമാനങ്ങള്‍,ഹെലി ക്യാം,ആളില്ലാ വിമാനങ്ങള്‍,ഹാങ്ങ് ഗ്ലൈഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കാണ് നിരോധനം.

Follow us on :

More in Related News