Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 19:28 IST
Share News :
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗർഭപാത ഓണത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ - തുറമുഖം - ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭപാത നിർമ്മിക്കുന്നത്. ഭൂഗർഭ പാതയ്ക്കുള്ളിൽ ലൈറ്റുകൾ അടക്കം സജ്ജീകരിച്ച് മനോഹരമായാണു നിർമാണം പൂർത്തിയാക്കുന്നത്. മേൽക്കൂര കൂടി പണിത് ഭൂഗർഭപാതയിലൂടെയെത്തുന്നവർക്കു ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനം മെഡിക്കൽ കോളജ് വികസന സമിതി ഒരുക്കണം.
1.29 കോടി രൂപ ചെലവിട്ടാണ് നിർമാണം. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന് സമീപത്തുനിന്ന് തുടങ്ങി ബൈപാസ് റോഡ് കുറുകെകടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനുസമീപം അവസാനിക്കുന്ന രീതിയിലാണ് പാത നിർമാണം.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം.18.576 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമാണ് ഭൂഗർഭപാതക്കുള്ളത്. ആധുനികരീതിയിൽ നിർമിക്കുന്ന പാതയിൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും വെളിച്ചസംവിധാനങ്ങളും ഒരുക്കും.
ഭൂഗർഭപാതയിൽ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും ആശുപത്രി വികസന സമിതി ഒരുക്കണമെന്ന് കോട്ടയം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ
മന്ത്രി ആവശ്യപ്പെട്ടു.
(നിർമ്മാണത്തിലിരിക്കുന്ന ഭൂഗർഭപാത - ഫയൽ ചിത്രം)
Follow us on :
Tags:
More in Related News
Please select your location.