Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 11:00 IST
Share News :
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഞായറാഴ്ച കൊടിയിറങ്ങും. സിപിഎമ്മിന്റെ കരുത്തും ഐക്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ചുവപ്പുസേനാ മാർച്ചോടും ബഹുജനറാലിയോടും പൊതുമ്മേളനത്തോടുംകൂടിയാണ് സമ്മേളനം സമാപിക്കുന്നത്. കമ്യൂണിസ്‌റ്റ് പോരാട്ടങ്ങളുടെ ഓർമകളുറങ്ങുന്ന മണ്ണിൽ പുതിയ മുന്നേറ്റം രചിച്ചായിരിക്കും ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പ്രകടനം നടക്കുക.
പകൽ മൂന്നിന് പാമ്പാടി ക്രോസ്‌റോഡ്‌സ് സ്‌കൂൾ മൈതാനത്ത്‌നിന്ന് ചുവപ്പുസേനാ മാർച്ചും റാലിയും ആരംഭിക്കും. നാലായിരം ചുവപ്പുസേനാംഗങ്ങൾ പങ്കെടുക്കും. ആയിരങ്ങൾ അണിനിരക്കുന്ന ബഹുജനറാലിയിൽ പ്രധാനമായും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽനിന്നുള്ളവരാണ് പങ്കെടുക്കുന്നത്. വൈകിട്ട് നാലിന് സീതാറാം യെച്ചൂരി നഗറിൽ (പാമ്പാടി കമ്യൂണിറ്റി ഹാൾ മൈതാനം) നടക്കുന്ന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
സിപിഐ എമ്മിന് സുശക്തമായി മുന്നോട്ടുപോകാനുതകുന്ന ചർച്ചകളും നിർദേശങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിലുയർന്നതെന്ന് ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു. പാർടി നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ചുള്ള ആരോഗ്യകരമായ അഭിപ്രായങ്ങൾ, വിമർശനങ്ങൾ, അവയെ മറികടക്കാനുള്ള നിർദേശങ്ങൾ എന്നിവ പ്രതിനിധികൾ രേഖപ്പെടുത്തി. പ്രൗഢമായി സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ 289 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം 11 കേന്ദ്ര–-സംസ്ഥാന നേതാക്കളും പങ്കെടുത്തു. ജില്ലാ സെക്രട്ടറി മൂന്നുവർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആദ്യ ദിവസം രണ്ട് മണിക്കൂർ, രണ്ടാം ദിവസം മൂന്നു മണിക്കൂർ എന്നിങ്ങനെ ആകെ അഞ്ച് മണിക്കൂറാണ് നടന്നത്. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മറുപടി പറഞ്ഞു.
ഞായറാഴ്‌ച പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കും. വൈകിട്ട് പാമ്പാടിയിൽ നടക്കുന്ന ചുവപ്പുസേനാ മാർച്ച് ജില്ലാതലത്തിലുള്ളതായിരിക്കും. നാലായിരം സേനാംഗങ്ങൾ പങ്കെടുക്കും. ബഹുജനറാലി പുതുപ്പള്ളി മണ്ഡലം കേന്ദ്രീകരിച്ചാണ്. റോഡ് തടസപ്പെടാത്ത രീതിയിലായിരിക്കും റാലി സംഘടിപ്പിക്കുകയെന്നും എ വി റസൽ പറഞ്ഞു.
Follow us on :
More in Related News
Please select your location.