Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ

10 Nov 2024 19:44 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ. കുടയത്തൂര്‍ ഏഴാംമൈലില്‍ താമസിച്ച് വന്നിരുന്ന കാക്കനാട്ട് വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് (47) എന്നയാളെ ഒക്ടോബര്‍ 12 മുതല്‍ കാണാനില്ലെന്ന് ഭാര്യ ലൗലി ജോര്‍ജ് മുട്ടം പോലീസില്‍ പരാതി നല്‍കി. വെങ്ങല്ലൂരിലെ ജോലി സ്ഥലത്തേക്ക് പണിക്കൂലി വാങ്ങാനായി പോയിരുന്നു. ശേഷം മടങ്ങി വരികയൊ ഫോണില്‍ വിളിക്കുകയൊ ചെയ്തിട്ടില്ല എന്നാണ് പരാതി. ഉദ്ദേശം 5 അടി 6 ഇഞ്ച് ഉയരമുള്ള ജോര്‍ജിന് ഇരുനിറമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ മുട്ടം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടുകിട്ടുന്നവര്‍ മുട്ടം പോലീസ് സ്റ്റേഷനിലോ 04862257777, 9496155494 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Follow us on :

More in Related News