Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ പഞ്ചായത്ത് നിർമ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കാട് കയറി നശിക്കുന്നു.

29 May 2024 19:43 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം- എറണാകുളം റോഡരികിൽ കുറുപ്പന്തറ കവലയ്ക്കു സമീപം മാഞ്ഞൂർ പഞ്ചായത്ത് നിർമ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കാട് കയറി നശിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി ഏറെ നാളുകൾ പിന്നിട്ടെങ്കിലും വെള്ളമില്ലാത്തതുമൂലമാണ് തുറന്നു നൽകാൻ കഴിയാത്തത്. 2020-21 പദ്ധതിയിൽപ്പെടുത്തിയാണ് മാഞ്ഞൂർ വില്ലേജ് ഓഫീസിന് സമീപം വഴിയിട വിശ്രമകേന്ദ്രവും പൊതുശൗചാലയവും പൂർത്തിയാക്കിയത്. വെള്ളത്തിനായി കുഴൽകിണർ കുത്തിയെങ്കിലും വെള്ളം കിട്ടിയില്ല. വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ലഭിച്ചാൽ മാത്രമേയുള്ളു പ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന കർമപരിപാടിയിൽ ഉൾപെടുത്തിയാണ് മാഞ്ഞൂർ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രവും പൊതുശൗചാലയവും നിർമിച്ചത്. 2020-21 പദ്ധതിയിൽ ഉൾപെടുത്തി 14 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കിയത്. കെട്ടിടത്തിന്റെ പരിസരം ഇപ്പോൾ കാട് കയറിയ നിലയിലാണ്.. കുറുപ്പന്തറ കവലയിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമൊരുക്കി ടേക്ക് എ ബ്രേക്ക് തുറന്നു കൊടുക്കാൻ നടപടി വേണമെന്ന് ആവശ്യമുയരുന്നു.



Follow us on :

More in Related News