Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനുഷ്യ വന്യജീവി സംഘർഷം പരിഹരിക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതികൾ

22 Jun 2024 17:08 IST

WILSON MECHERY

Share News :

മനുഷ്യ വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി രാഷ്ട്രീയ കൃഷി വികാസ്

യോജനപദ്ധതി പ്രകാരം സമർപ്പിച്ച പതിനാല് തദ്ദേശസ്വയംഭരണ സമിതി പദ്ധതികൾക്ക്

അംഗീകാരം ലഭിച്ചതായും, പദ്ധതി നിർവ്വഹണത്തിനായി തൃശ്ശൂർ, ചാലക്കുടി, വാഴച്ചാൽഡിവിഷൻ ഫോറസ്റ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്അറിയിച്ചു.ആർ.കെ.വി.വൈ

പദ്ധതി പ്രകാരം കോടശ്ശേരി, പരിയാരം,അതിരപ്പിളളി, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, ചേലക്കര, പഴയന്നൂർ, തെക്കുംകര, മുളളൂർക്കര,ദേശമംഗലം, എരുമപ്പെട്ടി, വരവൂർ, മാടക്കത്തറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ വനഭൂമിയുമായി

അതിർത്തി പങ്കിടുന്ന 85.കി.മി നീളത്തിൽ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന് 2.19 കോടിരൂപ അനുവദിച്ചു. വനാതിർത്തി പങ്കിടുന്ന ജില്ലയിലെ മറ്റു പഞ്ചായത്തുകൾക്ക് കൂടി പദ്ധതി

സമർപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ്ജ്

നിംബ ഫ്രാങ്കോ, വനം, കൃഷി വകുപ്പ്ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News