Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തിനായി സഹൃദയ വിദ്യാര്‍ഥികള്‍ മല്‍സ്യരൂപത്തിലുള്ള ബോട്ടില്‍ ബിന്‍ സ്ഥാപിച്ചു

07 Oct 2024 23:06 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തിനായി സഹൃദയ വിദ്യാര്‍ഥികള്‍ മല്‍സ്യരൂപത്തിലുള്ള ബോട്ടില്‍ ബിന്‍ സ്ഥാപിച്ചു

കോടാലി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യല്‍ സര്‍വ്വീസ് പ്രോഗ്രാം,  ഉന്നത് ഭാരത് അഭിയാന്‍ പദ്ധതി എന്നിവയുമായി സഹകരിച്ച് കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബി.എ ,ബി.ബി.എ , മീഡിയ സ്റ്റഡീസ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനായി സ്ഥാപിച്ച മല്‍സ്യാകൃതിയിലുള്ള ബിന്‍ ശ്രദ്ധേയമായി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗപ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ മല്‍സ്യ രൂപത്തിലുള്ള ബിന്‍ നിര്‍മിച്ചത്. മറ്റത്തൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലുള്ള കടമ്പോട് ജങ്ഷനില്‍ സ്ഥാപിച്ച ശില്‍പ്പരൂപത്തിലുള്ള ബിന്‍ സഹൃദയ കോളജ് ഫിനാന്‍സ് ഓഫിസര്‍ ഫാ.ആന്റോ വട്ടോലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സുമിത ഗിരി അധ്യക്ഷത വഹിച്ചു. ഐ.ആര്‍.ടി.സി കോ ഓഡിനേറ്റര്‍ ടി.എം.ശിഖാമണി, ഹരിതസഭ ഓഡിറ്റ് ടീമംഗം പി.എസ്.സുരേന്ദ്രന്‍, സഹൃദയ വിദ്യാര്‍ഥിനി സന്‍ഹ, ഹരിതകര്‍മസേന അംഗം ദര്‍ശന എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News