Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷൻ വ്യാപാരികളുടെ 48 മണികൂർ രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കത്ത് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.

06 Jul 2024 15:25 IST

santhosh sharma.v

Share News :

വൈക്കം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം പോലും കിട്ടാത്ത സ്ഥിതിയാണ് റേഷൻ വ്യാപാരികൾക്കെന്നും വേതന പാക്കേജ് പുതുക്കി നൽകാതെ 6 വർഷം പിന്നിടുമ്പോൾ ആശുപത്രി ചിലവ് പോലും നടത്താൻ പറ്റാത്ത സ്ഥിതിയിലാണ് ബഹുഭൂരിപക്ഷം വ്യാപാരികളെന്നും

സംയുക്ത സമരസമിതി താലൂക്ക് ചെയർമാൻ

വി.ജോസഫ് അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ റേഷൻ വ്യാപാരികളോടുള്ള അവഗന അവസാനിപ്പിക്കണമെന്നാവശ്യം ഉന്നയിച്ച് ജൂലായ് 8,9 തീയതികളിൽ നടക്കുന്ന റേഷൻ വ്യാപാരികളുടെ 48 മണികൂർ രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കം താലൂക്ക് റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ ജിൻഷോ ലൂക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ ഇടയത്ത്, ഐ. ജോർജുകുട്ടി, ജിനീഷ് കുമാർ, അജീഷ് പി.നായർ, എൻ.ജെ.ഷാജി, എം. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി ടൗൺ ചുറ്റി നടന്ന പ്രതിക്ഷേധ മാർച്ചിൽ സ്ത്രീകൾ അടക്കം നൂറ് കണക്കിന് വ്യാപാരികൾ അണിനിരന്നു.





Follow us on :

More in Related News