Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള മദ്രസ്സ എഡുക്കേഷൻ ബോർഡ്: ദ്വിദിന മദ്രസ്സ അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു.

10 Jun 2024 10:38 IST

UNNICHEKKU .M

Share News :

മുക്കം: കേരള മദ്രസ്സ എഡുക്കേഷൻ ബോർഡ് കോഴിക്കോട് സൗത്ത് മഖലയിലെ മദ്രസ്സ അധ്യാപകർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പ് സമാപിച്ചു. കൊടിയത്തൂർ വാദി റഹ് മഇംഗ്ലീഷ് സ്കൂൾ ഹാളിലും, കുന്ദമംഗലം ഐ ഇ സി ടി എ സി കോൺഫ്രൻസ് ഹാളിലുമാണ് അധ്യാപക പരിശീലനത്തിന് വേദിയൊരുക്കിയത്. സമാപനം ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡണ്ട് എം.സി സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു.മദ്രസ്സ വിദ്യാഭ്യാസം പല തരത്തിലുള്ള വെല്ല് വിളികൾ നേരിടുകയാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിൻ്റെ സമഗ്രത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.കേരള മദ്രസ്സ എഡുക്കേഷൻ ബോർഡ് കോഴിക്കോട് സൗത്ത് മേഖല പ്രിൻസിപ്പൾ കൗൺസിൽ പ്രസിഡണ്ട് പി.പി.ശിഹാബുദ്ദീൻ ഹഖ് അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ക്ലസ്റ്റർ കോഡിനേറ്റർ പി.പി.അബ്ദുൽ മജീദ്, ടീച്ചേഴ് ട്രൈയിനിംങ്ങ് കോഡിനേറ്റർ നിസാമുദ്ദിൻ മാസ്റ്റർ, മുക്കം നഗരസഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ, ഇ എൻ.അബ്ദുൽ ജലീൽ, ഹസ്സൻ മാസ്റ്റർ, സുമയ്യ ടീച്ചർ, സീനത്ത് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ന്യൂ ജനറേഷൻ എന്ന വിഷയത്തിൽ എ അബൂബക്കർ മൗലവി, ആർട്ടിഫിഷൽ ഇൻ്റലിജൻ സിലൂടെ ഫലപ്രദമായ പ0നം എന്ന വിഷയത്തിൽ ഫൈസൽ പുതുക്കുടി, ക്ലാസ്സ് റൂം മാനേജ്മെൻറ് വിഷയത്തിൽ പി.മുഹമ്മദ് മാസ്റ്ററും ക്ലാസ്സെടുത്തു. ആദ്യ ദിവസം നടന്ന തഹ്സീൻ പരിശീലനം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല സമിതിയംഗം സിറാജുദ്ദിൻ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു.ഇ.എൻ അബ്ദുൽ ജലീൽ, ബഷീർ മൗലവി എന്നിവർ ക്ലാസ്സെടുത്തു.





Follow us on :

More in Related News