Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 21:16 IST
Share News :
തിരൂരങ്ങാടി : ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും നൽകി വരുന്ന സേവനങ്ങൾ പരിഗണിച്ച് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ 'കർമ്മ ശ്രേഷ്ഠ ' പുരസ്കാരത്തിന് ഡോ: കബീർ മച്ചിഞ്ചേരിയെ തെരഞ്ഞെടുത്തു. ഭിന്നശേഷി ശാക്തീകരണത്തിനും സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലക്കും ഡോ: കബീർ നൽകി വരുന്ന സേവനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ ഡോ: കബീർ മച്ചിഞ്ചേരി പ്രവാസിയും സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കൻസോ ടെക് കമ്പനിയുടെയും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാബ് സൂൾ ഇന്റർ നാഷണൽ കമ്പനിയുടെയും ചെയർമാനുമാണ്. പാലത്തിങ്ങൽ മച്ചി ഞ്ചേരി സൈദലവി ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മനാണ്. ഡിസംബർ 7 ന് ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടക്കുന്ന ഭിന്നശേഷി സ്നേഹ സംഗമത്തിൽ വെച്ച് മന്ത്രി വി.അബ്ദുറഹ്മാൻ പുരസ്കാരം നൽകും .
Follow us on :
Tags:
More in Related News
Please select your location.