Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി.കെട്ടിടം തുറന്ന്കൊടുക്കാത്തതിൽ പ്രതിക്ഷേധം;ഐ എൻ ടി യു സി ധർണ്ണ നടത്തി.

22 Oct 2024 18:15 IST

santhosh sharma.v

Share News :

വൈക്കം: ഇടയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി.കെട്ടിടം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. കിടത്തി ചികിത്സ ആരംഭിക്കുക, നിലച്ചിരിക്കുന്ന ഐസലേഷൻ വാർഡിന്റെ പണി പുനരാരംഭിക്കുക, ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കുക, കിടപ്പ് രോഗികളെ വീടുകളിൽ പോയി പരിശോധിക്കുവാൻ പി എച്ച് സിക്ക് സ്വന്തമായി വാഹനം അനുവദിക്കുക, പുതിയ ആംബുലൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ച് ഐ എൻ ടി യു സി വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇടയാഴം പി എച്ച് സി ക്ക് മുന്നിൽ ധർണ്ണ നടത്തിയത്. .ഐ എൻ ടി യു സി സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.വി.പ്രസാദ് ധർണ്ണാ സമരം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: പി.വി.സുരേന്ദ്രൻ , യു. ബേബി, ഇടവട്ടം ജയകുമാർ , ജി.രാജീവ്, ശശികുമാർ മണിമന്ദിരം, കെ.എൻ . വേണുഗോപാൽ, മോഹൻ . കെ.തോട്ടുപുറം, ജോർജ് വർഗ്ഗീസ്, ശ്രീദേവി അനിരുദ്ധൻ, വി. അനൂപ്, സേവ്യർ ചിറ്ററ, വർഗ്ഗീസ് പുത്തൻചിറ , റ്റി. എസ് സലിം തുടങ്ങിയവർ പ്രസംഗിച്ചു. എൻ. അശോകൻ , മായ പുത്തൻതറ,റ്റി.സി. ദേവദാസ് , ഷൺമുഖൻ പള്ളേഴത്ത്, കനകപ്പൻ മുച്ചൂർക്കാവ്, പി.ആർ തിലകൻ , മോഹനൻ തോട്ടുചിറ തുടങ്ങിയവർ പ്രതിക്ഷേധസമരത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News