Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾക്ക് സംരക്ഷണം നൽകുമെന്ന് പ്രതിപക്ഷ നേതാവ്

17 Jan 2025 22:22 IST

Anvar Kaitharam

Share News :

കുട്ടികൾക്ക് സംരക്ഷണം നൽകുമെന്ന്

പ്രതിപക്ഷ നേതാവ്


പറവൂർ: ചേന്ദമംഗലത്ത് ഉണ്ടായത് വലിയ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വീ ഡി സതീശൻ പറഞ്ഞു. അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പെൺകുഞ്ഞുങ്ങൾ മാത്രമാണ് ആ കുടുംബത്തിൽ പരിക്കേൽക്കാതെ ബാക്കിയുള്ളത്. ഏത് സാഹചര്യത്തിലാണ് ഇത്രയും ക്രൂരമായ കൊലപാതകം നടന്നത് എന്ന് പൊലീസ് അന്വേഷിക്കട്ടെ. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഒരു കുടുംബത്തെ ആക്രമിച്ചത്. ഇയാളിൽ നിന്നും നിരന്തരമായി ഭീഷണി ഉണ്ടായിരുന്നതായി പൊലീസിന് അറിയാമായിരുന്നു. ഈ സംഭവം പ്രദേശത്താകെ വല്ലാത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആർക്കും സുരക്ഷിതത്വം ഇല്ലാത്ത സ്ഥിതിയാണ്.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ബോസിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കും. അതിനു വേണ്ടി ഇടപെടൽ നടത്തിയിട്ടുണ്ടെന്നും കുട്ടികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും സതീശൻ പറഞ്ഞു.


Follow us on :

More in Related News