Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 09:48 IST
Share News :
ചാലക്കുടി:
കോടശേരി പഞ്ചായത്തിലെ കിഴക്കൻ മലയോര പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും വിധം ചായ്പൻകുഴി സെന്ററിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം കോടശേരി എലിഞ്ഞിപ്ര സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയോട് ആവശൃപ്പെട്ടു.ഇവിടെ മെഡിക്കൽ ഷോപ്പ് ഒന്നും നിലവിലില്ലാത്ത സാഹചരൃത്തിൽ കൺസ്യൂമർ ഫെഡ് എം.ഡി.ക്ക് നാട്ടുകാർ നിവേദനം നല്കിയതിനെ തുടർന്ന് തൃശൂർ ആർ.എം.ഒ.സ്ഥലത്ത് വന്ന് സാദ്ധ്യത പഠനം നടത്തി.നീതി മെഡിക്കൽ ഷോപ്പിന് ഏറെ സാദ്ധ്യതയുളള പ്രദേശമാണെന്നും സ്റ്റോർ ലാഭകരമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.കൺസ്യൂമർ ഫെഡ് മരുന്ന് വിതരണം ചെയ്യുമെന്നും തുടർ പ്രവർത്തനം സഹകരണ ബാങ്ക് ചെയ്യണമെന്നും ആർ.എം.ഒ.നിർദ്ദേശിക്കുകയുണ്ടായി.അനേകം രോഗികൾക്ക് ആശ്വാസമാകുന്ന തീരുമാനം ബാങ്ക് ഭരണസമിതി കൈക്കൊളളണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശൃം.ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെബർ സി.വി.ആന്റണി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.എം.ജോസ് അദ്ധൃക്ഷത വഹിച്ചു.കോൺഗ്രസ് മണ്ടലം പ്രസിഡന്റ് എം.ഒ.ജോൺസൺ,ആന്റോ അളിയത്ത്,ഓമന ജോസ്,ടി.എൽ.ദേവസി,ജോസ് വാഴപ്പിള്ളി,ജോസ് താഴപ്പിളളി, വർഗ്ഗീസ് പൊറായി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.