Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു.

11 Dec 2024 16:44 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. വൈക്കം ഫ്ലവേഴ്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കേരളോത്സവത്തിൻ്റെ ഉദ്ഘാടനം സി കെ ആശ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുലോചന പ്രഭാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരായ അഡ്വ. രമേഷ് പി ദാസ്, ശ്രീജി ഷാജി, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ഷട്ടിൽ മത്സരത്തോടെ ഗയിമുകൾക്ക് തുടക്കമായി. ഷട്ടിൽ സിംഗിൾസിൽ ടി വി പുരവും ഡബിൾസിൽ ഉദയനാപുരവും ജേതാക്കളായി. മൂത്തേടത്തു കാവ് അമല സ്കൂളിൽ ഫുഡ് ബോൾ മത്സരവും നടന്നു. ഷട്ടിൽ മത്സര വിജയികൾക്കും, ഫുഡ് ബോൾ മത്സര വിജയികക്കും സമ്മാനങ്ങൾവിതരണം ചെയ്തു. 1.2 ന് വോളിബോൾ മത്സരം മൂത്തേടത്തു കാവ് ടാഗോർ ഗ്രൗണ്ടിലും, ക്രിക്കറ്റ് മത്സരം വെള്ളിയാഴ്ച ബ്രഹ്മമംഗലത്തും നടക്കും. 13ന് അത് ലറ്റിക്സ് വൈക്കം ബോയ്സ് ഹൈസ് സ്കൂളിലും കലോത്സവം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും

Follow us on :

More in Related News