Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 13:59 IST
Share News :
വൈക്കം: സിനിമാമേഖലയിലെ ഉന്നതരായ വ്യക്തികൾക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള ഹേമാ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കുറ്റാരോപിതനായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും രാജിവെക്കണമെന്ന് സംസ്കാര സാഹിതി വൈക്കം നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. ഒരു നടി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് എതിരെ പരസ്യമായി ആരോപണം ഉന്നയിച്ചത് ലാഘവബുദ്ധിയോടെ കാണാൻ ശ്രമിക്കുന്നതിലൂടെ സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണെന്ന് വ്യക്തമാക്കുകയാണെന്നും സംസ്കാര സാഹിതി ആരോപിച്ചു. കോൺഗ്രസ് സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഷിബു യോഗം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർപേഴ്സൺ ഗിരിജ നായർ അധ്യക്ഷത വഹിച്ചു. കെ.ആർ. സുശീലൻ, ജോൺ തറപ്പേൽ, ബി. ചന്ദ്രശേഖരൻ, ഷൈൻ പ്രകാശ്, ആദർശ് രഞ്ജൻ ,കെ.കെ. സചിവോത്തമൻ, റെജി തോമസ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.